School Premise

High School Section Office Building

Sunday, December 21, 2014

ദേശീയ - സംസ്ഥാന തല ഗയിംസ് മത്സരങ്ങളിൽ  മികവുറ്റ പ്രകടനം നടത്തി ശ്രദ്ധ നേടിയ നമ്മുടെ  പ്രിയ വിദ്യാർത്ഥികൾ കേരള സ്കൂൾ ഗയിംസ് ഹോക്കി  സീനിയർ                        (പെണ്‍ കുട്ടികൾ )  മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിലെ                          അംഗങ്ങൾ      ...

Thursday, December 18, 2014

ദേശീയ - സംസ്ഥാന തല ഗയിംസ് മത്സരങ്ങളിൽ  മികവുറ്റ പ്രകടനം നടത്തി ശ്രദ്ധ നേടിയ നമ്മുടെ  പ്രിയ വിദ്യാർത്ഥികൾ കേരള സ്കൂൾ ഗയിംസ് ഹോക്കി  സീനിയർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിലെ  അംഗങ്ങൾ  ...

Wednesday, December 17, 2014

ദേശീയ - സംസ്ഥാനതല ഗയിംസ്

ദേശീയ  - സംസ്ഥാനതല ഗയിംസ് മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്തി ശ്രദ്ധ നേടിയ  നമ്മുടെ  പ്രിയ വിദ്യാർത്ഥികൾ  ദേശീയതലം  ഹോക്കി  ടീമിൽ സെലക്റ്റ്  ചെയ്യപ്പെട്ടവർ                                                അതുല്യ. ബി. ആർ . X B   വൈഷ്ണവി  ചന്ദ്രൻ. IX  C അഭിരാം  സജീവ്‌....

Monday, November 3, 2014

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം നവംബർ  5,6 & 7  തീയതികളിൽ  നടക്കും, എല്ലാ രക്ഷകർത്താക്കളേയും  സാദരം ക്ഷണിച്ചു കൊള്ളുന്നു ...

Friday, October 24, 2014

ബഹിരാകാശ വാരാഘോഷം

ശാസ്ത്ര,  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്കളുടെ  ആഭിമുഖ്യത്തിൽ  ബഹിരാകാശ  വാരാഘോഷം  സംഘടിപ്പിച്ചു. ആര്യഭട്ട , ചാന്ദ്രയാൻ,  റോക്കറ്റുകൾ , സൗരയൂഥം  തുടങ്ങിയവയുടെ  മോഡലുകൾ,  മാധ്യമങ്ങളിൽ  വന്നിട്ടുള്ള  മംഗൾയാൻ  വിക്ഷേപണ  വിജയത്തിന്റെ  ചിത്രങ്ങൾ,   വാർത്തകൾ  എന്നിവയുടെ  ശേഖരം  എന്നിവയാൽ പ്രദർശനം സമ്പുഷ്ട്മായി  . UP  ക്ലാസുകളിലെ  കുട്ടികൾ  സംഘടിപ്പിച്ച...

കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത്

കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് , യുവസമിതി  ചാത്തന്നൂരിന്റെ  ആഭിമുഖ്യത്തിൽ ഭോപ്പാൽ ദുരന്തത്തിന്റെ മുപ്പതാം  വാർഷികത്തിന്റെ  ഭാഗമായി  ഇരകളുടെ വർത്തമാനകാല  ജീവിതാവസ്തയുടെ  ഡോക്യുമെന്ററി  പ്രദർശനവും  സംവാദവും 24/ 10 / 2014 - ൽ  നടന്നു. ഡൽഹി സയൻസ് ഫോറം അംഗം ശ്രീ. എൻ . ടി. ജയ പ്രകാശ്‌, സി . ഡി . രാജശേഖരൻ  എന്നിവർ  നേതൃത്വം  നൽകി. VHSE , HS, UP  കുട്ടികൾ  പ്രദർശനത്തിൽ  പങ്കെടുത്ത...

Saturday, October 18, 2014

ഗാന്ധി ജയന്തി വാരാഘോഷം

ഗാന്ധി ജയന്തി  വാരാഘോഷം    ഒക്ടോബർ  17 നു വിപുലമായ  പരിപാടികളോട് കൂടി സമാപിച്ചു.  മേഘാവൃതമായ  അന്തരീക്ഷവും   മഴയും  ഉണ്ടായിരുന്നെങ്കിലും  സ്കൂളും  പരിസരവും  വൃത്തിയാക്കുവാൻ  കുട്ടികൾ  ഉത്സാഹഭരിതരായി   പ്രവർത്തിച്ചു . കുട്ടികളുടെയും അദ്ധ്യാപകരുടെയും  അനദ്ധ്യാപകരുടെയും  രക്ഷകർത്താക്കളുടെയും  സഹായത്തോട്  കൂടി...

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേള

ചാത്തന്നൂർ ഗവ: ഹൈസ്കൂളിലെ  സംസ്ഥാന സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയുടെ (2014 - 15) സ്കൂൾ തല മത്സരങ്ങൾ 2014 ഒക്ടോബർ 15 ന് നടന്നു. രാവിലെ 10 മണിക്ക്  സ്കൂൾ ഹെഡ്മിസ്ട്രെസ്സ്  ശ്രീമതി. ലളിതമ്മ. ഏസ്  ഉദ്ഘാടനം  നിർവഹിച്ചു. തുടർന്ന്  UP, HS, HSS  തലത്തിലെ  വിദ്യാർത്ഥികൾ  പ്രവൃത്തി  പരിചയമേളയുടെ  തത്സമയ  നിർമ്മാണ  മത്സരങ്ങളിൽ  പങ്കെടുത്തു. സയൻസ്,...

Monday, October 13, 2014

സ്കൂൾ വികസനസമിതിയുടെ യോഗം

സ്കൂൾ വികസനസമിതിയുടെ  യോഗം  ഒക്ടോബർ  17  നു വൈകിട്ട്  5 മണിക്ക്  സ്കൂളിൽ നടക്കുന്നതാണ്. എല്ലാ അംഗങ്ങളും  പങ്കെടുക്കണമെന്ന്  അറിയിക്കുന്നു   &nbs...

സംസ്ഥാന സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള

സംസ്ഥാന സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയുടെ  (2014 - 15) സ്കൂൾ തല മത്സരങ്ങൾ  2014 ഒക്ടോബർ  15 ന്  നടക്കുന്നതാണ്. ...

Wednesday, October 8, 2014

ശബ്ദസംവിധാനം

ഹൈസ്‌കൂള്‍, യു.പി ക്ലാസ് മുറികളിലും കെട്ടിട സമുച്ചയത്തിന്റെ വിവിധ സ്ഥലങ്ങളിലും ശബ്ദസംവിധാനം സ്ഥാപിക്കുന്നതിന്റെ വയറിംഗ് ജോലികള്‍ പൂര്‍ത്തിയായി. ഏകദേശം ഒരു ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്ന ഈ സംരംഭത്തിനായി അന്‍പതിനായിരം രൂപ ഇതിനകം സ്വരൂപിച്ചു.  ഇതില്‍ നാല്‍പ്പതിനായിരം രൂപ ഹൈസ്‌കൂള്‍, യു.പി വിഭാഗം അദ്ധ്യാപകരും പതിനായിരം രൂപ പൂര്‍വ്വ വിദ്യാത്ഥിയായ ശ്രീ.സുരേഷ്‌കുമാര്‍  (കലാതിലകം  1978  SSLC )  നല്‍കിയതുമാണ്. ഈ സംവിധാനം ഉപയോഗിച്ച് റേഡിയോ ക്ലബ് പ്രവര്‍ത്തിപ്പിക്കുന്നതിലേക്കായി പതിനായിരം രൂപ വിലയുള്ള കോഡ്‌ലെസ്സ് മൈക്ക്...

Monday, September 29, 2014

അധ്യാപക - രക്ഷകർത്തൃസമിതി വാർഷിക പൊതുയോഗം

അധ്യാപക - രക്ഷകർത്തൃസമിതി  വാർഷിക  പൊതുയോഗം  ചാത്തന്നൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക - രക്ഷകർത്തൃസമിതിയുടെ 2014 - 15 അദ്ധ്യയനവർഷത്തെ  വാർഷിക  പൊതുയോഗം 01/ 10 / 2014  ബുധനാഴ്ച  ഉച്ചയ്ക്ക്  2 മണിക്ക്  സ്കൂളിൽ ചേരുന്നു. സ്കൂളിന്റെ സർവതോന്മുഖമായ  പുരോഗതി  ലക്ഷ്യമിടുന്ന  വികസന കൂട്ടായ്മയിലെ  ഒരംഗമാകാൻ  താങ്കൾ ഈ  പൊതുയോഗത്തിൽ കൃത്യമായും പങ്കെടുക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.&nbs...

Sunday, September 28, 2014

അധ്യാപക ഒഴിവ്

ചാത്തന്നൂർ ഗവ: വോക്കെഷണൽ  ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ  വിഭാഗത്തിൽ കെമിസ്ട്രി  നോണ്‍ വൊക്കേഷണൽ അധ്യാപക  ഒഴിവുണ്ട്. താത്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2014  സെപ്തംബർ 29 ന്  രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടികാഴ്ചയ്ക്ക്  ഹാജരാകണം .  ...

Monday, September 22, 2014

അഡ്മിഷൻ രജിസ്ട്രേഷൻ

ഹൈസ്കൂൾ വിഭാഗത്തിൽ  VIII  ഇംഗ്ലീഷ്,  UP  V  ഇംഗ്ലീഷ് ക്ലാസ്സുകളിൽ  2015- 16  അദ്ധ്യായന വർഷത്തിലേക്കുള്ള  അഡ്മിഷൻ  രജിസ്ട്രേഷൻ  ആരംഭിച്ചിരിക്കുന്നു.  രജിസ്റ്റർ  ചെയ്തു  അഡ്മിഷൻ ഉറപ്പാക്കു...

Monday, September 15, 2014

ഒന്നാം പാദ വാർഷിക പരീക്ഷ

ഒന്നാം പാദ വാർഷിക പരീക്ഷ  ചോദ്യപേപ്പറുകൾ  ഉത്തര സൂചികകൾ  എന്നിവ  HS  previous Questions / Malayalam Medium / Xth class  ലിങ്കിൽ ലഭ്യമാണ് . കടപ്പാട്  -  Bio-Visi...

Sunday, September 14, 2014

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ക്യാമ്പ്

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്  ക്യാമ്പ്  സമാപിച്ചു.         ചാത്തന്നൂർ ഗവ: വോക്കെഷണൽ  ഹയർ സെക്കൻഡറി   സ്കൂളിൽ  നടന്നു വന്ന  SPC- യുടെ ത്രിദിന  ക്യാമ്പ്  സമാപിച്ചു. ഹരികുമാർ  നയിച്ച യോഗ ക്ലാസ്സ്‌, ഫിസിക്കൽ  ട്രെയിനിംഗ്, സെറിമോണിയൽ പരേഡ് പ്രാക്ടീസ് , CPO ആര്യയുടെ വ്യക്തിത്വ വികസന ക്ലാസ്സ്‌, കേഡറ്റുകളുടെ കലാപരിപാടികൾ  എന്നിവയും ഉണ്ടായിരുന്നു.    സമാപന സമ്മേളനം  CI  അനിൽകുമാർ ഉത്ഘാടനം ചെയ്തു. SMC ചെയർമാൻ സതീഷ്‌ ചന്ദ്ര ബാബു  അധ്യക്ഷനായിരുന്നു....

Saturday, September 6, 2014

ഓണാഘോഷം 2014

ഈ  വർഷത്തെ ഓണാഘോഷങ്ങൾ അഗസ്റ്റ് 5 ന്  നടന്നു. അത്തപ്പൂക്കള  മത്സരം , ഓണപ്പാട്ട് മത്സരം എന്നിവയും  ഉണ്ടായിരുന്നു. സ്കൂൾ  അങ്കണത്തിൽ  പണികൾ  നടക്കുന്നതിനാൽ  ആഘോഷങ്ങൾക്ക്  പകിട്ട്  കുറവായിരുന്നു. UP, HS, HSS  വിഭാഗങ്ങളിൽ  നല്ല അത്തപ്പൂക്കളങ്ങൾ പിറന്നു....

Friday, August 22, 2014

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

സ്കൂൾ പാർലമെന്റ്  തിരഞ്ഞെടുപ്പ്  ആഗസ്റ്റ്‌ 22  ന്  നടന്നു. വിജയികൾക്ക് അനുമോദനങ്ങൾ !!!! ക്ലാസ്സ്‌ ലീഡർ, സ്കൂൾ  ചെയർമാൻ,  വൈസ്ചെയർമാൻ, സെക്രട്ടറി  ജോയിന്റ് സെക്രട്ടറി, ലിറ്ററൽ ക്ലബ്‌ സെക്രടറി,ലിറ്ററൽ ക്ലബ്‌ ജോയിന്റ് സെക്രട്ടറി, ആർട്സ് ക്ലബ്‌ സെക്രടറി, ആർട്സ് ക്ലബ്‌ ജോയിന്റ് സെക്രട്ടറി, സ്പോർട്സ്ക്ലബ്‌ സെക്രട്ടറി,സ്പോർട്സ്ക്ലബ്‌ജോയിന്റ് സെക്രട്ടറി എന്നിവരെയും...

Thursday, August 21, 2014

ദേശാഭിമാനി "അക്ഷരമുറ്റം" ക്വിസ്

ഇന്ന്  ദേശാഭിമാനി  "അക്ഷരമുറ്റം" ക്വിസ് മത്സരം എഴുത്തച്ചൻ മണ്ഡപത്തിൽ വച്ച് ഉച്ചക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ  പത്താം  ക്ലാസ്സ്‌ വിദ്യാര്‍ത്ഥി കൃഷ്ണനുണ്ണി, മുഖേഷ്, പാർത്ഥൻ  എന്നിവർ 1,2 ,3  സ്ഥാനങ്ങൾ നേടി. 126  കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ...

Wednesday, August 20, 2014

സമഗ്ര വികസന സമിതി മുഖേന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബഹുമാന്യ MLA  ശ്രീ. ജി.എസ് . ജയലാൽ   നേതൃത്വം നൽകി  നടന്നു വരുന്ന സമഗ്ര വിദ്യാഭ്യാസ വികസന  പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ Govt. VHSS - ന്റെ സമഗ്ര വികസന സമിതി മുഖേന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ്‌ 20 ഉച്ചയ്ക്ക് 2 മണിക്ക് ബഹു: ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ ശ്രീ .എ. സുരേഷിന്റെ സാന്നിധ്യത്തിൽ ബഹു:  MLA  ശ്രീ. ജി.എസ് . ജയലാലും  ഇനാം ടവർ ഉടമ ശ്രീ.ഷാജഹാനും...

Monday, August 18, 2014

ദേശഭക്തി ഗാന മത്സരം

    സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ച് ദേശഭക്തി  ഗാന മത്സരം  UP , HS, HSS,  വിഭാഗങ്ങളിൽ   എഴുത്തച്ചൻ മണ്ഡപത്തിൽ  വച്ച് 2014 ആഗസ്റ്റ് 18 ന്    ഉച്ചക്ക്  1  മണിക്ക് നടന്നു. എല്ലാ വിഭാഗത്തിലെയും  കുട്ടികൾ പങ്കെടുത്തു.  ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച  ഗ്രൂപ്പിന് സമ്മാനങ്ങൾ സ്കൂൾ അസ്സംബ്ലിയിൽ വിതരണം ചെയ്യും.  ...

Friday, August 15, 2014

സ്വാതന്ത്ര്യദിനാഘോഷം 2014

         ചാത്തന്നൂർ ഗവ.ഹയർ സെക്കണ്ടറി  സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഭംഗിയായും ചിട്ടയായും നടന്നു. രാവിലെ 8.30 - ന് ഹെട്മിസ്ട്രസ് ശ്രീമതി. ലളിതമ്മ ടീച്ചർ ദേശീയ പതാക ഉയർത്തി.  വിദ്യാർത്ഥികൾ ദേശീയഗാനം ആലപിച്ചു. HSS  പ്രിൻസിപ്പൾ   ശ്രീമതി. ശ്രീജ, VHSE പ്രിൻസിപ്പൾ   ശ്രീമതി. രാഖി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി  ചെയർമാൻ  ശ്രീ.സതീഷ് ചന്ദ്ര ബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി. സീനിയർ  അസ്സിസ്റ്റൻറ്  ശ്രീ. വിൽ‌സണ്‍...

Wednesday, August 13, 2014

സംസ്കൃത ദിനാചരണം 2014-15

          സംസ്കൃത ദിനാചരണ പരിപാടികൾ  ഓഗസ്റ്റ്‌  10 ഞായറാഴ്ച  അവധി  ദിനം ആയതിനാൽ   ഓഗസ്റ്റ്‌ 11, 2014  തിങ്കളാഴ്ച  പകൽ  11 മണിക്ക് എഴുത്തച്ചൻ  മണ്ഡപത്തിൽ ഈശ്വര പ്രാർത്ഥനയോടെ  ആരംഭിച്ചു. ശ്രാവണ  പൗർണമി ദിനത്തിലാണ്‌ എല്ലാ വർഷവും  സംസ്‌കൃത ദിനം ആചരിച്ചു വരുന്നത് .1969 -ൽ  ഇന്ദിരാഗാന്ധി സർക്കാരാണ് ശ്രാവണ പൂർണിമ  ദിനം സംസ്കൃതദിനമായി പ്രഖ്യാപിച്ചത്. നമ്മുടെ സ്കൂളിലെ  ദിനാചരണം  ബഹുമാന്യയായ  ഹെട്മിസ്ട്രസ്  ശ്രീമതി...

Friday, August 8, 2014

ആസൂത്രിത സമഗ്ര വികസന പദ്ധതികൾ

ആസൂത്രിത സമഗ്ര വികസന പദ്ധതികൾ...

Thursday, August 7, 2014

ഇനി പഠനം പുതിയ ക്ലാസ് മുറിയില്‍ ...

Wednesday, August 6, 2014

കുട്ടികളെ തല്ലുന്ന  അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇനിമുതല്‍ ജയില്‍ ശിക്ഷ ന്യൂഡല്‍ഹി: വേണ്ടതിനും വേണ്ടാത്തതിനും കുട്ടികളെ തല്ലുന്ന അധ്യാപകരും മാതാപിതാക്കളും ജാഗ്രതൈ! ബാലനീതി നിയമത്തിലെ ഭേദഗതി ബില്ലില്‍ വിദ്യാര്‍ത്ഥികളെ തല്ലുന്ന അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെതിരെ കടുത്ത ശിക്ഷയ്ക്ക് ശുപാര്‍ശ. ഇത്തരം കേസുകളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അഞ്ച് വര്‍ഷം വരെ പരമാവധി തടവ് നല്‍കണമെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ...