Wednesday, October 8, 2014

ശബ്ദസംവിധാനം




ഹൈസ്‌കൂള്‍, യു.പി ക്ലാസ് മുറികളിലും കെട്ടിട സമുച്ചയത്തിന്റെ വിവിധ സ്ഥലങ്ങളിലും ശബ്ദസംവിധാനം സ്ഥാപിക്കുന്നതിന്റെ വയറിംഗ് ജോലികള്‍ പൂര്‍ത്തിയായി. ഏകദേശം ഒരു ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്ന ഈ സംരംഭത്തിനായി അന്‍പതിനായിരം രൂപ ഇതിനകം സ്വരൂപിച്ചു.  ഇതില്‍ നാല്‍പ്പതിനായിരം രൂപ ഹൈസ്‌കൂള്‍, യു.പി വിഭാഗം അദ്ധ്യാപകരും പതിനായിരം രൂപ പൂര്‍വ്വ വിദ്യാത്ഥിയായ ശ്രീ.സുരേഷ്‌കുമാര്‍  (കലാതിലകം  1978  SSLC )  നല്‍കിയതുമാണ്. ഈ സംവിധാനം ഉപയോഗിച്ച് റേഡിയോ ക്ലബ് പ്രവര്‍ത്തിപ്പിക്കുന്നതിലേക്കായി പതിനായിരം രൂപ വിലയുള്ള കോഡ്‌ലെസ്സ് മൈക്ക് തന്റെ അച്ഛന്റെ ഓര്‍മ്മയ്ക്കായി വാങ്ങി നല്‍കാമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിയും പൂര്‍വ്വ കണക്ക് അദ്ധ്യാപകന്‍ ജി..ശ്രീനിവാസന്‍ സാറിന്റെ മകനുമായ ശ്രീ. ദീലീപ് ശ്രീനിവാസന്‍1978  SSLC  സമ്മതിച്ചിട്ടുണ്ട്.  ക്ലാസ് മുറികളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്പീക്കര്‍  ഒരെണ്ണം ആയിരത്തി അറുനൂറ് രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനായി കുട്ടികളുടെ പങ്കാളിത്തം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും മിക്ക ക്ലാസ്സ്‌കളിലും പങ്കാളിത്തം കുറവാണ്.  ഒരു ക്ലാസിലേക്ക് സ്പീക്കര്‍  വാങ്ങുന്നതിനാവശ്യമായ തുക  അഞ്ച്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ രക്ഷകര്‍ത്താവും പി. റ്റി. എ എക്‌സിക്യൂട്ടീവ് അംഗവുമായ ശ്രീ.ബിജു  കൊച്ചംബനാട്  നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ സംരംഭം പൂര്‍ത്തിയാക്കുവാന്‍ സന്മനസ്സുള്ളവര്‍ അറിയിക്കുക. 

0 comments:

Post a Comment