Wednesday, August 13, 2014

സംസ്കൃത ദിനാചരണം 2014-15


          സംസ്കൃത ദിനാചരണ പരിപാടികൾ  ഓഗസ്റ്റ്‌  10 ഞായറാഴ്ച  അവധി  ദിനം ആയതിനാൽ   ഓഗസ്റ്റ്‌ 11, 2014  തിങ്കളാഴ്ച  പകൽ  11 മണിക്ക് എഴുത്തച്ചൻ  മണ്ഡപത്തിൽ ഈശ്വര പ്രാർത്ഥനയോടെ  ആരംഭിച്ചു. ശ്രാവണ  പൗർണമി ദിനത്തിലാണ്‌ എല്ലാ വർഷവും  സംസ്‌കൃത ദിനം ആചരിച്ചു വരുന്നത് .1969 -ൽ  ഇന്ദിരാഗാന്ധി സർക്കാരാണ് ശ്രാവണ പൂർണിമ  ദിനം സംസ്കൃതദിനമായി പ്രഖ്യാപിച്ചത്. നമ്മുടെ സ്കൂളിലെ  ദിനാചരണം  ബഹുമാന്യയായ  ഹെട്മിസ്ട്രസ്  ശ്രീമതി . ലളിതമ്മ  ടീച്ചർ  നിലവിളക്ക്  കൊളുത്തി ഉദ്ഘാടനം ചെയ്തു. ടീച്ചറിന്റെ  വാക്കുകൾ  സംസ്‌കൃത  ഭാഷയോട്  താല്പര്യം ജനിക്കതക്കവിധം പ്രചോദനമായി വിദ്യാർഥികൾക്കെല്ലാവർക്കും .



             സംസ്കൃതാധ്യപിക ശ്രീമതി. സുനിത ടീച്ചർ ചടങ്ങിലേക്ക് എല്ലാവരെയും  സ്വാഗതം ചെയ്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി  കൃഷ്ണേന്ദു  അജിത്‌ സംസ്കൃത ദിന പ്രതിജ്ഞ  ചൊല്ലി . കുട്ടികൾ പ്രതിജ്ഞ  ഏറ്റു  ചൊല്ലി . കൂടാതെ പ്രഭാഷണങ്ങൾ , സംസ്കൃത ദിന സന്ദേശം, ആപ്തവാക്യങ്ങൾ, സംസ്കൃത ഭാഷയെ കുറിച്ച് മഹാന്മാരുടെ വാക്കുകൾ, സുഭാഷിതം,സംഘഗാനം, ഗാനാലാപനം, തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.



               ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ ശ്രീ. വിൽസണ്‍ , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.സതീശൻ. എസ്,. ശ്രീമതി. ശാന്തകുമാരി  ടീച്ചർ, ശ്രീമതി.കനകലത  ടീച്ചർ,സുചേത ടീച്ചർ എന്നിവർ പങ്കെടുത്തു. വന്ദേമാതരത്തോടെ  ദിനാചരണ പരിപാടികൾ സമാപിച്ചു. 


              

0 comments:

Post a Comment