Saturday, October 18, 2014

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേള



ചാത്തന്നൂർ ഗവ: ഹൈസ്കൂളിലെ  സംസ്ഥാന സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളയുടെ (2014 - 15) സ്കൂൾ തല മത്സരങ്ങൾ 2014 ഒക്ടോബർ 15 ന് നടന്നു. രാവിലെ 10 മണിക്ക്  സ്കൂൾ ഹെഡ്മിസ്ട്രെസ്സ് 
ശ്രീമതി. ലളിതമ്മ. ഏസ്  ഉദ്ഘാടനം  നിർവഹിച്ചു. തുടർന്ന്  UP, HS, HSS  തലത്തിലെ  വിദ്യാർത്ഥികൾ  പ്രവൃത്തി  പരിചയമേളയുടെ  തത്സമയ  നിർമ്മാണ  മത്സരങ്ങളിൽ  പങ്കെടുത്തു. സയൻസ്, സോഷ്യൽ  സയൻസ് , ഗണിതം  എന്നിവയിലെ എക്സിബിഷൻ മികച്ച നിലവാരം പുലർത്തി. ഉച്ചയ്ക്ക്  2  മണി മുതൽ എല്ലാ വിഭാഗത്തിലെയും  LP  സ്കൂളിലെയും  കുട്ടികൾ  പ്രദർശനം  കാണാനെത്തി.

0 comments:

Post a Comment