Tuesday, January 6, 2015

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബഹുമാന്യ MLA  ശ്രീ. ജി.എസ് . ജയലാൽ   നേതൃത്വം നൽകി  നടന്നു വരുന്ന സമഗ്ര വിദ്യാഭ്യാസ വികസന  പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ Govt. VHSS - ന്റെ സമഗ്ര വികസന സമിതി മുഖേന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നു. VHSE, HSS  എന്നിവ  പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടം  ക്ലാസ്സ്‌ മുറികൾ ടൈൽസ്  പാകി പെയിന്റിംഗ് ജോലികൾ  ഉൾപ്പെടെ പൂർത്തിയാക്കുവാൻ വേണ്ട പണികളുടെ ഉദ്ഘാടനം  2015 ജനുവരി 5 നു   ബഹു: ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ ശ്രീ .എ. സുരേഷിന്റെ സാന്നിധ്യത്തിൽ ബഹു:  MLA  ശ്രീ. ജി.എസ് . ജയലാ    നിർവഹിച്ചു. തദവസരത്തിൽ  വാർഡ്‌  മെമ്പർ  ശ്രീമതി. ശൈലജ  പ്രേം,  വികസനസമിതി  ചെയർമാൻ ശ്രീ. സജാദ് സഹീർ , കണ്‍വീനർ അഡ്വ: ആർ. ദിലീപ് കുമാർ,  HM  ശ്രീമതി ലളിതമ്മ. എസ്, HSS  പ്രിൻസിപ്പൽ  ശ്രീമതി. ഷീബ.എസ്   , VHSE പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീമതി. രാഖി.എസ്  രക്ഷിതാക്കൾ  അദ്ധ്യാപകർ വിദ്യാര്‍ത്ഥികള്‍ എന്നിവർ പങ്കെടുത്തു .

HSS   വിഭാഗം മൂന്നു നില  കെട്ടിടത്തിന്റെ ക്ലാസ്സ്‌ മുറികൾ പൂർണ്ണമായും സ്മാർട്ട്  ക്ലാസ്സ്‌ മുറികളാക്കി  നവീകരിക്കുന്നതിനുള്ള ഏകദേശം പതിനെട്ടു  ലക്ഷം   രൂപ  പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അഭ്യൂദയകാംഷി യാണ് വഹിക്കുന്നത് . 



0 comments:

Post a Comment