Sunday, January 18, 2015

ഹൈസ്‌കൂള്‍, യു.പി ക്ലാസ് മുറികളിലും കെട്ടിട സമുച്ചയത്തിന്റെ വിവിധ സ്ഥലങ്ങളിലും ശബ്ദസംവിധാനം സ്ഥാപിച്ചു.  ഏകദേശം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം  രൂപയോളം ചിലവായി. പതിനായിരം രൂപ പൂര്‍വ്വ വിദ്യാത്ഥിയായ ശ്രീ.സുരേഷ്‌കുമാര്‍  (കലാതിലകം  1978  SSLC )  നല്‍കി. ഈ സംവിധാനം ഉപയോഗിച്ച് റേഡിയോ ക്ലബ് പ്രവര്‍ത്തിപ്പിക്കുന്നതിലേക്കായി പതിനായിരം രൂപ വിലയുള്ള കോഡ്‌ലെസ്സ് മൈക്ക് തന്റെ അച്ഛന്റെ ഓര്‍മ്മയ്ക്കായി പൂര്‍വ്വ വിദ്യാര്‍ത്ഥിയും പൂര്‍വ്വ കണക്ക് അദ്ധ്യാപകന്‍ ജി..ശ്രീനിവാസന്‍ സാറിന്റെ മകനുമായ ശ്രീ. ദീലീപ് ശ്രീനിവാസന്‍1978  SSLC  വാങ്ങി നല്‍കി.  19 + 1 ക്ലാസ് മുറികളില്‍ സ്ഥാപിച്ച  സ്പീക്കര്‍  ഒരെണ്ണം ആയിരത്തി അറുനൂറ് രൂപയാണ് കണക്കാക്കിയിട്ടുള്ളത്.   ഇത് അതാത്  ക്ലാസ്സിലെ  കുട്ടികളും  ക്ലാസ്സ്‌ അദ്ധ്യാപകരും ചേർന്നു  നിർവഹിച്ചു. HS  ജെന്റ്സ്  സ്റ്റാഫ്‌ റൂമിൽ  5  അധ്യാപകർ  മാത്രമായും ഒരു സ്പീക്കര്‍ സ്ഥാപിച്ചു .ഒരു ക്ലാസിലേക്ക് സ്പീക്കര്‍  വാങ്ങുന്നതിനാവശ്യമായ തുക  അഞ്ച്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ രക്ഷകര്‍ത്താവും പി. റ്റി. എ എക്‌സിക്യൂട്ടീവ് അംഗവുമായ ശ്രീ.ബിജു  കൊച്ചംബനാട്   നല്‍കി. ബാക്കി ചിലവായ  തുക  പൂർണ്ണമായും  സ്കൂളിലെ  HS , UP  വിഭാഗം  അദ്ധ്യാപകരും  അനദ്ധ്യാപകരും ചേർന്ന്  തുല്യമായി  വഹിച്ചു . ഇത്  പ്രവർത്തനം  ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക  ഉദ്ഘാടനം  പിന്നീട്  നടക്കുന്നതാണ്. ഇതിനായി  പരിശ്രമിച്ച  എല്ലാവർക്കും  നന്ദി  അറിയിക്കുന്നു .   

0 comments:

Post a Comment