Sunday, January 18, 2015

സമഗ്ര വിദ്യാഭ്യാസ വികസന സമിതി നടപ്പിലാക്കുന്ന പണികൾ പുരോഗമിക്കുന്നു. HS വിഭാഗം ഇരുനില കെട്ടിടത്തിന്റെ ക്ലാസ്സ്‌ മുറികൾ പൂർണ്ണമായും മള്‍ട്ടിമീഡിയ ക്ലാസ്സ്‌ മുറികളാക്കി നവീകരിക്കുന്നതിനുള്ള ഏകദേശം ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പൂർവ്വ വിദ്യാര്‍ത്ഥിയും "ഇനാം ടവർ" ഉടമയുമായ ബയ്ത്ത്-അൽ-ഇനാം വീട്ടിൽ ശ്രീ. ഷാജഹാനാണ് വഹിച്ചത്. ഇദ്ദേഹത്തെ    2015 ജനുവരി  16 നു വികസന സമിതി ആദരിച്ചു. ബഹുമാന്യ  MLA  ശ്രീ. ജി .എസ് . ജയലാൽ  ഉപഹാരം  നൽകി . കെട്ടിടത്തിന്റെ  ഔദ്യോഗിക ഉദ്ഘാടനം  പിന്നീട്  നടക്കുന്നതാണ്.

വികസന സമിതി ലക്ഷ്യം  വയ്ക്കുന്ന  ഇനിയുള്ള  നിർമ്മാണ  പ്രവർത്തനങ്ങളിൽ പൂർവ്വ വിദ്യാര്‍ത്ഥികൾക്കും, അഭ്യുദയകാംക്ഷികൾക്കും  പങ്കാളികളാകാം!!........................ നിങ്ങളുടെ സ്കൂൾ നന്നാവട്ടെ!! ........................നമ്മുടെ അടുത്ത തലമുറക്കായി പ്രയോജനപ്പെടട്ടെ!!!!.......................വികസന സമിതി ലക്ഷ്യം വയ്ക്കുന്ന പ്രൊജക്ടുകൾ സ്കൂൾ ബ്ലോഗിൽ ലഭ്യമാണ് ....................... അവരവർക്കാകുന്നവ നടപ്പിലാക്കാൻ കൂട്ടായ്മകൾ പ്രയോജനപ്പെടുത്തു!!!!!!!!!!!



0 comments:

Post a Comment