ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്കളുടെ ആഭിമുഖ്യത്തിൽ ബഹിരാകാശ വാരാഘോഷം സംഘടിപ്പിച്ചു. ആര്യഭട്ട , ചാന്ദ്രയാൻ, റോക്കറ്റുകൾ , സൗരയൂഥം തുടങ്ങിയവയുടെ മോഡലുകൾ, മാധ്യമങ്ങളിൽ വന്നിട്ടുള്ള മംഗൾയാൻ വിക്ഷേപണ വിജയത്തിന്റെ ചിത്രങ്ങൾ, വാർത്തകൾ എന്നിവയുടെ ശേഖരം എന്നിവയാൽ പ്രദർശനം സമ്പുഷ്ട്മായി . UP ക്ലാസുകളിലെ കുട്ടികൾ സംഘടിപ്പിച്ച ഈ പ്രദർശനം സയൻസ് ലാബിൽ വച്ചാണ് നടത്തിയത്. കുട്ടികളുടെയും UP വിഭാഗം അദ്ധ്യാപകരുടേയും പരി ശ്രമത്താൽ പ്രദർശനം മികവു പുലർത്തി.