School Premise

High School Section Office Building

View to the main gate

New face of our school

High School Block

A full view of High School Block

High School Office Bulding

New face of our school

HSS and VHSE Block

Three story Building VHSE in ground floor Ist IInd floor HSS

School Kalolsavam

Group Dance performence of UP students

Independance Day Celebration

Independance day celibration of students participated with cultural dress of Bharathanatyam, Bharathamba and Kathakali.

Independance Day Celebration 2014

Independance day celibration of students Rali with SPC, NCC, JRC, NSS

Friday, August 22, 2014

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്




സ്കൂൾ പാർലമെന്റ്  തിരഞ്ഞെടുപ്പ്  ആഗസ്റ്റ്‌ 22  ന്  നടന്നു. വിജയികൾക്ക് അനുമോദനങ്ങൾ !!!! ക്ലാസ്സ്‌ ലീഡർ, സ്കൂൾ  ചെയർമാൻ,  വൈസ്ചെയർമാൻ, സെക്രട്ടറി  ജോയിന്റ് സെക്രട്ടറി, ലിറ്ററൽ ക്ലബ്‌ സെക്രടറി,ലിറ്ററൽ ക്ലബ്‌ ജോയിന്റ് സെക്രട്ടറി, ആർട്സ് ക്ലബ്‌ സെക്രടറി, ആർട്സ് ക്ലബ്‌ ജോയിന്റ് സെക്രട്ടറി, സ്പോർട്സ്ക്ലബ്‌ സെക്രട്ടറി,സ്പോർട്സ്ക്ലബ്‌ജോയിന്റ് സെക്രട്ടറി എന്നിവരെയും തിരഞ്ഞെടുത്തു. ഇവരുടെ സത്യപ്രതിജ്ഞ  അടുത്ത  സ്കൂൾ അസ്സംബ്ലിയിൽ  വച്ച് നടക്കും.






Thursday, August 21, 2014

ദേശാഭിമാനി "അക്ഷരമുറ്റം" ക്വിസ്


ഇന്ന്  ദേശാഭിമാനി  "അക്ഷരമുറ്റം" ക്വിസ് മത്സരം എഴുത്തച്ചൻ മണ്ഡപത്തിൽ വച്ച് ഉച്ചക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ  പത്താം  ക്ലാസ്സ്‌ വിദ്യാര്‍ത്ഥി കൃഷ്ണനുണ്ണി, മുഖേഷ്, പാർത്ഥൻ  എന്നിവർ 1,2 ,3  സ്ഥാനങ്ങൾ നേടി. 126  കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

Wednesday, August 20, 2014

സമഗ്ര വികസന സമിതി മുഖേന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം



ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബഹുമാന്യ MLA  ശ്രീ. ജി.എസ് . ജയലാൽ   നേതൃത്വം നൽകി  നടന്നു വരുന്ന സമഗ്ര വിദ്യാഭ്യാസ വികസന  പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ Govt. VHSS - ന്റെ സമഗ്ര വികസന സമിതി മുഖേന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ്‌ 20 ഉച്ചയ്ക്ക് 2 മണിക്ക് ബഹു: ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ ശ്രീ .എ. സുരേഷിന്റെ സാന്നിധ്യത്തിൽ ബഹു:  MLA  ശ്രീ. ജി.എസ് . ജയലാലും  ഇനാം ടവർ ഉടമ ശ്രീ.ഷാജഹാനും ചേർന്ന് നിർവഹിച്ചു. തദവസരത്തിൽ ബഹു: കൊല്ലം  ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ശ്രീമതി. മായ സുരേഷ്, വാർഡ്‌  മെമ്പർ  ശ്രീമതി. ശൈലജ  പ്രേം, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.വി.സണ്ണി, SMC  ചെയർമാൻ  ശ്രീ. സതീഷ്‌ ചന്ദ്ര ബാബു, വികസനസമിതി  ചെയർമാൻ ശ്രീ. സജാദ് സഹീർ , കണ്‍വീനർ അഡ്വ: ആർ. ദിലീപ് കുമാർ, ജോയിന്റ് കണ്‍വീനർ ശ്രീ.വിവേക്.കെ.ജി., HM  ശ്രീമതി ലളിതമ്മ. എസ്, HSS  പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീമതി. ശ്രീജ , VHSE പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീമതി. രാഖി, രക്ഷിതാക്കൾ  അദ്ധ്യാപകർ വിദ്യാര്‍ത്ഥികള്‍ എന്നിവർ പങ്കെടുത്തു .

HS  വിഭാഗം ഇരുനില  കെട്ടിടത്തിന്റെ ക്ലാസ്സ്‌ മുറികൾ പൂർണ്ണമായും മള്‍ട്ടിമീഡിയ ക്ലാസ്സ്‌ മുറികളാക്കി  നവീകരിക്കുന്നതിനുള്ള ഏകദേശം ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ  പൂർവ്വ  വിദ്യാര്‍ത്ഥിയും  "ഇനാം ടവർ" ഉടമയുമായ ബയ്ത്ത്-അൽ-ഇനാം വീട്ടിൽ  ശ്രീ. ഷാജഹാനാണ്  വഹിക്കുന്നത് . 



Monday, August 18, 2014

ദേശഭക്തി ഗാന മത്സരം





    സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ച് ദേശഭക്തി 
ഗാന മത്സരം  UP , HS, HSS,  വിഭാഗങ്ങളിൽ   എഴുത്തച്ചൻ മണ്ഡപത്തിൽ  വച്ച് 2014 ആഗസ്റ്റ് 18 ന്    ഉച്ചക്ക്  1  മണിക്ക് നടന്നു. എല്ലാ വിഭാഗത്തിലെയും  കുട്ടികൾ പങ്കെടുത്തു.  ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച  ഗ്രൂപ്പിന് സമ്മാനങ്ങൾ സ്കൂൾ അസ്സംബ്ലിയിൽ വിതരണം ചെയ്യും.  

Friday, August 15, 2014

സ്വാതന്ത്ര്യദിനാഘോഷം 2014

         ചാത്തന്നൂർ ഗവ.ഹയർ സെക്കണ്ടറി  സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഭംഗിയായും ചിട്ടയായും നടന്നു. രാവിലെ 8.30 - ന് ഹെട്മിസ്ട്രസ് ശ്രീമതി. ലളിതമ്മ ടീച്ചർ ദേശീയ പതാക ഉയർത്തി.  വിദ്യാർത്ഥികൾ ദേശീയഗാനം ആലപിച്ചു. HSS  പ്രിൻസിപ്പൾ   ശ്രീമതി. ശ്രീജ, VHSE പ്രിൻസിപ്പൾ   ശ്രീമതി. രാഖി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി  ചെയർമാൻ  ശ്രീ.സതീഷ് ചന്ദ്ര ബാബു സ്വാതന്ത്ര്യദിന സന്ദേശം നൽകി. സീനിയർ  അസ്സിസ്റ്റൻറ്  ശ്രീ. വിൽ‌സണ്‍ .സി.   സ്വാതന്ത്ര്യ സമര സ്മരണ പുതുക്കി .   സ്റ്റാഫ്‌ സെക്രട്ടറി ശ്രീ .സതീശൻ.എസ്. നന്ദി  രേഖപ്പെടുത്തി.
        
          തുടർന്ന്   SPC,  NCC, JRC, NSS, എന്നിവയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും  പങ്കെടുപ്പിച്ചുകൊണ്ടു വിവിധ കലാ സാംസ്‌കാരിക വേഷങ്ങൾ ഉൾപെടുത്തി  വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു.  അദ്ധ്യാപകരുടേയും  പോതുപ്രവർത്തകരുടേയും കൂട്ടായ്മയിലൂടെയാണ്‌ ഇത്തരത്തിൽ മനോഹരമായ റാലി  സംഘടിപ്പിച്ചത്. തുടർന്ന് എല്ലാ വിഭാഗത്തിലെയും കുട്ടികളും, അദ്ധ്യാപകരും  PTA  അംഗങ്ങളും  "കരുണാലയം" സന്ദർശിച്ച് അന്ധേവാസികളുമായി  വിവിധ കലാപരിപടികളോട് കൂടി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അന്തേവാസി കൾക്ക് ഉച്ചഭക്ഷണം സ്കൂൾ കുട്ടികളുടെ വകയായി  നൽകുകയും ചെയ്തു.

Wednesday, August 13, 2014

സംസ്കൃത ദിനാചരണം 2014-15


          സംസ്കൃത ദിനാചരണ പരിപാടികൾ  ഓഗസ്റ്റ്‌  10 ഞായറാഴ്ച  അവധി  ദിനം ആയതിനാൽ   ഓഗസ്റ്റ്‌ 11, 2014  തിങ്കളാഴ്ച  പകൽ  11 മണിക്ക് എഴുത്തച്ചൻ  മണ്ഡപത്തിൽ ഈശ്വര പ്രാർത്ഥനയോടെ  ആരംഭിച്ചു. ശ്രാവണ  പൗർണമി ദിനത്തിലാണ്‌ എല്ലാ വർഷവും  സംസ്‌കൃത ദിനം ആചരിച്ചു വരുന്നത് .1969 -ൽ  ഇന്ദിരാഗാന്ധി സർക്കാരാണ് ശ്രാവണ പൂർണിമ  ദിനം സംസ്കൃതദിനമായി പ്രഖ്യാപിച്ചത്. നമ്മുടെ സ്കൂളിലെ  ദിനാചരണം  ബഹുമാന്യയായ  ഹെട്മിസ്ട്രസ്  ശ്രീമതി . ലളിതമ്മ  ടീച്ചർ  നിലവിളക്ക്  കൊളുത്തി ഉദ്ഘാടനം ചെയ്തു. ടീച്ചറിന്റെ  വാക്കുകൾ  സംസ്‌കൃത  ഭാഷയോട്  താല്പര്യം ജനിക്കതക്കവിധം പ്രചോദനമായി വിദ്യാർഥികൾക്കെല്ലാവർക്കും .



             സംസ്കൃതാധ്യപിക ശ്രീമതി. സുനിത ടീച്ചർ ചടങ്ങിലേക്ക് എല്ലാവരെയും  സ്വാഗതം ചെയ്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി  കൃഷ്ണേന്ദു  അജിത്‌ സംസ്കൃത ദിന പ്രതിജ്ഞ  ചൊല്ലി . കുട്ടികൾ പ്രതിജ്ഞ  ഏറ്റു  ചൊല്ലി . കൂടാതെ പ്രഭാഷണങ്ങൾ , സംസ്കൃത ദിന സന്ദേശം, ആപ്തവാക്യങ്ങൾ, സംസ്കൃത ഭാഷയെ കുറിച്ച് മഹാന്മാരുടെ വാക്കുകൾ, സുഭാഷിതം,സംഘഗാനം, ഗാനാലാപനം, തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.



               ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ ശ്രീ. വിൽസണ്‍ , സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.സതീശൻ. എസ്,. ശ്രീമതി. ശാന്തകുമാരി  ടീച്ചർ, ശ്രീമതി.കനകലത  ടീച്ചർ,സുചേത ടീച്ചർ എന്നിവർ പങ്കെടുത്തു. വന്ദേമാതരത്തോടെ  ദിനാചരണ പരിപാടികൾ സമാപിച്ചു. 


              

Thursday, August 7, 2014

ഇനി പഠനം പുതിയ ക്ലാസ് മുറിയില്‍


Wednesday, August 6, 2014

  • കുട്ടികളെ തല്ലുന്ന

     അധ്യാപകര്‍ക്കും

    രക്ഷിതാക്കള്‍ക്കും

    ഇനിമുതല്‍ ജയില്‍ ശിക്ഷ

    ന്യൂഡല്‍ഹി: വേണ്ടതിനും വേണ്ടാത്തതിനും കുട്ടികളെ തല്ലുന്ന അധ്യാപകരും മാതാപിതാക്കളും ജാഗ്രതൈ! ബാലനീതി നിയമത്തിലെ ഭേദഗതി ബില്ലില്‍ വിദ്യാര്‍ത്ഥികളെ തല്ലുന്ന അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെതിരെ കടുത്ത ശിക്ഷയ്ക്ക് ശുപാര്‍ശ. ഇത്തരം കേസുകളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അഞ്ച് വര്‍ഷം വരെ പരമാവധി തടവ് നല്‍കണമെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിലപാട്. നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കരട് ബില്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനക്കയച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബാലനീതി നിയമത്തിലാണ് കുട്ടികള്‍ക്കെതിരായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് കര്‍ശന ശിക്ഷകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും 16 ആക്കി ഭേദഗതി ചെയ്ത നിയമത്തിലാണ് പുതിയ ശുപാര്‍ശകളും ഉള്‍പ്പെടുന്നത്. കുട്ടികള്‍ക്ക് കരുതലും സുരക്ഷയും എന്ന പേരിലാണ് പുതിയ നിയമം അവതരിക്കുന്നത്. പല പാശ്ചാത്യരാജ്യങ്ങളിലും മാതാപിതാക്കള്‍ പോലും കുട്ടികളെ ശകാരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത് കടംകൊണ്ടാണ് ബാലനീതി നിയമം പരിഷ്‌ക്കരിക്കാനുള്ള വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നീക്കം. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചാല്‍ ആദ്യം ആറുമാസം തടവും പിഴ ശിക്ഷയും നല്‍കും. ആവര്‍ത്തിച്ചാല്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാകും. റാഗിംഗിന് മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ഇവരെ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ബന്ധമായും പുറത്താക്കണമെന്നും പുതിയ നിയമത്തിലുണ്ട്. പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥികളാണെങ്കില്‍ റാഗിംഗിന് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ സ്ഥാപന മേധാവിക്കും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടിവരും. അതേസമയം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പ്രായം നോക്കാതെ കുറ്റകൃത്യത്തിന്റെ കാഠിന്യം നോക്കി ശിക്ഷിക്കണമെന്നും പരിഷ്‌ക്കരിച്ച ബാലനീതി നീയമത്തിലു
    ണ്ട്.
  • Read more at: http://www.indiavisiontv.com/2014/08/03/342856.html
  • Copyright © Indiavision Satellite Communications Ltd